ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നു

ഗ്രേസി ജേക്കബ്

പ്രസിഡൻ്റ്

മുഹമ്മദ് ഹബീബ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജെസ്സി റാഫേല്‍

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

മണികണ്ഠന്‍ മഞ്ചറമ്പത്ത്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

റിനിത കബീര്‍

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷീബ കെ ജി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ജില്ല:തൃശ്ശൂര്‍താലൂക്ക്:ചാവക്കാട്ബ്ളോക്ക്:മുല്ലശ്ശേരിജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍:തൃശ്ശൂര്‍, കടപ്പുറംബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകള്‍:പാടൂര്‍, കരുവന്തല,  കണ്ണോത്ത്, മുല്ലശ്ശേരി, തിരുനെല്ലൂര്‍വില്ലേജ്:വെങ്കിടങ്ങ്, ഇരിമ്പ്രനെല്ലൂര്‍, കുണ്ടഴിയൂര്‍അസംബ്ലി മണ്ഡലം :മണലൂര്‍ലോകസഭാമണ്ഡലം:തൃശ്ശൂര്‍വിസ്തീര്‍ണ്ണം:20.47ച.കി.മീ.വാര്‍ഡുകളുടെ എണ്ണം:18ജനസംഖ്യ:30890പുരുഷന്‍മാര്‍:15153സ്ത്രീകള്‍:15737

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിന്റെ സംക്ഷിപ്ത ചരിത്രം വെങ്കിടങ്ങ് എന്ന സ്ഥലനാമം “വെന്തടങ്ങിയ വനം” എന്ന ആശയത്തിലോ “വൻകിടങ്ങ്” എന്ന പേരിലോ നിന്നാണ് ഉണ്ടായതെന്നാണ് വിശ്വാസം. പ്രദേശം പണ്ടുകാലത്ത് വിശാലമായ കായൽ-പാടശേഖരങ്ങളാൽ സമ്പന്നമായിരുന്നു. കുട്ടനാടൻ രീതിയിലുള്ള നെൽകൃഷി ഇവിടെ പ്രധാനമായിരുന്നു. ശങ്കരനാരായണക്ഷേത്രം, കരുവന്തലക്ഷേത്രം, പാടൂർ ജുമാമസ്ജിദ്, ഏനാമാവ് പള്ളി, കോഞ്ചിറപള്ളി തുടങ്ങിയ പുരാതന ആരാധനാലയങ്ങൾ പ്രദേശത്തിന്റെ മതസൗഹാർദ്ദവും സാംസ്കാരിക പാരമ്പര്യവും വ്യക്തമാക്കുന്നു. സ്വാതന്ത്ര്യസമരകാലത്ത് ഉപ്പുസത്യാഗ്രഹത്തിന്റെ സ്വാധീനത്തിൽ ഇവിടെ ഉപ്പുനിർമാണ പ്രവർത്തനങ്ങളും നടന്നു. കാർഷിക മേഖലയായിരുന്ന വെങ്കിടങ്ങിൽ പിന്നീട് ഗൾഫ് പ്രവാസവും കൃഷിചെലവുകളുടെ വർധനവും കാരണം നെൽകൃഷി കുറഞ്ഞു. പാടങ്ങൾ നികത്തി തെങ്ങുകൃഷിയിലേക്കും വീടുനിർമാണത്തിലേക്കും ജനങ്ങൾ മാറി. കയർവ്യവസായം, ബീഡി നിർമ്മാണം, ചെത്തുതൊഴിൽ എന്നിവ ഒരുകാലത്ത്...

കൂടുതൽ വായിക്കുക