തൂഫാന് 2.0
തൂഫാൻ 2.0 തദ്ദേശതല ഉദ്ഘാടനം നടത്തി
സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് തൂഫാൻ 2.0-യുടെ തദ്ദേശതല ഉദ്ഘാടനം വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.
വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗ്രേസി ജേക്കബ് ഫ്ലാഗ് ഹോസ്റ്റിംഗ് നടത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ തൂഫാൻ 2.0-യുടെ ഉദ്ഘാടന പ്രദർശനം വിപുലമായി സംഘടിപ്പിച്ചു. പരിപാടിയിൽ ലഹരിവിരുദ്ധ പ്രതിജ്ഞയും ചൊല്ലി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗ്രേസി ജേക്കബ്, വൈസ് പ്രസിഡന്റ് ശ്രീ മുഹമ്മദ് ഹബീബ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജെസ്സി റാഫേല്‍, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ മണികണ്ഠൻ മഞ്ചറമ്പത്ത്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി റിനിത കബീർ, വാർഡ് മെമ്പർമാരായ ബുഷറ, ഡെയ്സി ജോമോന്, ലക്ഷ്മി മഹേഷ് കാർത്തികേയൻ, പ്രബീഷ് ഇ വി, എന്‍ കെ വിമല, മനീഷ് പുളിഞ്ചേരി, അഭിജിത്ത് പി യു, അംബിക എം കെ, ശോഭനമുരളി, സജ്ന ഷിഹാബ്, ഫൈസല്‍ എ എച്ച്, അബ്ദുള്‍ കരീം മലായ, സലീര്‍ കാര്യാട്ട്, പഞ്ചായത്ത് സെക്രട്ടറി ലത കെ കെ, പഞ്ചായത്തിലെ മറ്റ് ജീവനക്കാര്‍, ഹരിതകർമ്മ സേന അംഗങ്ങൾ, CDS അംഗങ്ങൾ, അങ്കണവാടി ടീച്ചർമാരും വർക്കർമാരും, വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരും പരിപാടിയിൽ സജീവമായി പങ്കെടുത്തു.
പാവറട്ടി പോലീസ് സ്റ്റേഷനിലെ എസ്.ഐ. ശ്രീ റഷീദ് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു. പരിപാടിയിൽ പങ്കെടുത്ത എല്ലാവരെയും ‘തൂഫാൻ വാരിയേഴ്സ്’ ആയി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്ക് തൂഫാൻ വാരിയർ ബാഡ്ജ് നല്കി
ലഹരിമുക്ത സമൂഹം എന്ന ലക്ഷ്യത്തിലേക്ക് ജനകീയ പങ്കാളിത്തത്തോടെ മുന്നേറുന്നതിനുള്ള പ്രതിജ്ഞയോടെയാണ് പരിപാടി സമാപിച്ചത്. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി റിനിത കബീർ നന്ദി രേഖപ്പെടുത്തി