ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഭൂമി ശാസ്ത്രം

ഭൂപ്രകൃതി

ഭൂപ്രകൃതി അനുസരിച്ച് തീര പ്രദേശം വിഭാഗത്തില്‍ പെടുന്നു, സമതല പ്രദേശമായ വെങ്കിടങ്ങ് പഞ്ചായത്ത് അധികം കുന്നുകളില്ലാത്ത ഒരു പ്രദേശമാണ്. വെങ്കിടങ്ങ് പഞ്ചായത്തിന്‍റെ പടിഞ്ഞാറു ഭാഗത്ത് 3 കതി.മി അകലത്തില്‍ ആയി അറബിക്കടല്‍ സ്ഥിതി ചെയ്യുന്നു. മുന്‍ കാലങ്ങളില്‍ കാടുണ്ടായിരുന്ന പ്രദേശമാണ് എന്ന് പറയുന്നുണ്ടങ്കിലും ഇപ്പോള്‍ ജനസാന്ദ്രത ഏറിയ പ്രദേശമാണ്. ജന വാസം കൂടിയപ്പോള്‍ കാടു വെട്ടി തെളിച്ച് വീടു വെച്ചതാകാം.

കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് ചെരിഞ്ഞുകിടക്കുന്ന തീര സമതലം. 5% വരെ ചരിവുള്ള പ്രദേശമാണ്‌ ഈ നീര്‍ത്തടത്തിലുള്ളത്‌. ശരാശരി 3000 മില്ലി മീറ്ററിലധികം മഴ ലഭിക്കുന്ന ഈ നീര്‍ത്തടം തെങ്ങ്‌, പച്ചക്കറി എന്നിവയ്ക്ക്‌ വളരെ അനുയോജ്യമായ പ്രദേശമാണ്‌.പണ്ടാറമാടിന്‍റെ പിറവിയോടൊപ്പം തന്നെ നൈസർഗ്ഗികമായി രുപം കൊണ്ട ഒന്നാണ് ഇവിടുത്തെ കണ്ടല്‍ വനങ്ങള്‍.കരയും പുഴയും ചേർന്ന പ്രദേശങ്ങള്‍ ചതുപ്പ് പ്രദേശങ്ങള്‍,പുഴയേക്കാള്‍ ഏറെ ഉയർ നില്‍ക്കുന്ന ഭൂപ്രദേശങ്ങള്‍

ജലസ്ഥിതി 

പഞ്ചായത്തിന്‍റെ പടിഞ്ഞാറ് കനോലി കനാലും തെക്ക് ഭാഗത്തായി ഏനാമാവ് കായലും സ്ഥിതി ചെയ്യുന്നു. കൂടാതെ മങ്ങാട്ട് തോട്, കരുവാന്‍പാടം തോട്, കാട്ടാശന്‍ തോട്, അമ്പാട്ട് പറമ്പ് തോട്, പാടൂര്‍ തോട്, തന്നോള്ം തോട് എന്നിങ്ങനെ ധാരാളം തോടുകളും പഞ്ചായത്തിലുണ്ട്. വീടുകളിലെ കിണറുകളും കുളങ്ങളും കൂടാതെ പൊതു പ്രദേശങ്ങളില്‍ കുഴിച്ചിട്ടുളഅള കിണറുകളും കുളങ്ങളുമാണ് പഞ്ചായത്തിന്‍റെ തനത് ജല വിഭവ സമ്പത്ത്.

മണ്‍ത്തരം

തീര പ്രദേശത്തിന്‍റെ സ്വഭാവമുള്ള മണ്ണാണ് അധിക പ്രദേശത്തും കാണപ്പെടുന്നത്. തെക്ക് കിഴക്ക് ഭാഗത്ത് കളിമണ്ണിന്‍റെ അംശം കലര്‍ന്ന പൂഴി മണ്ണാണ് കാണപ്പെടുന്നത്.

പ്രധാന നീര്‍ച്ചാലുകള്‍

മങ്ങാട്ട് തോട്, കരുവാന്‍പാടം തോട്, കാട്ടാശന്‍ തോട്, അമ്പാട്ട് പറമ്പ് തോട്, പാടൂര്‍ തോട്, തന്നൊള്ളം തോട്, കനോലി കനാല്‍

കോള്‍പടവുകള്‍

സമുദ്ര പ്രദേശത്തില്‍ നിന്നും താഴ്ന്നു കിടക്കുന്ന പ്രദേശമാണ്.ഇവഇവിടെ വേനല്‍ കാലം ഒഴിച്ച് എല്ലാ സമയങ്ങളിലും വെള്ളം കെട്ടി കിടക്കുന്നുവളരെ ഫലഭൂയിഷ്ഠമായ പ്രദേശം

 

  • പഞ്ചായത്ത് മാപ്പ്
  • പഞ്ചായത്ത് മാപ്പ് വിവരണം